തിരുവനന്തപുരം: ഗുജറാത്ത് നരേന്ദ്രമോദി കര്‍മ്മശേഷിയുള്ള ഭരണാധികാരിയാണെന്ന് ധനമന്ത്രി കെ.എം മാണി. മുഖ്യമന്ത്രിയെന്ന നിലയില്‍ നല്ലഭരണം കാഴ്ചവച്ച മുഖ്യമന്ത്രിയാണ്നരേന്ദ്രമോദി. എന്നാല്‍ രാജ്യത്ത് മോദി തരംഗമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും ഭരണത്തിലെത്തുമെന്നും ഇന്ത്യ ഇപ്പോള്‍ നേര്ദിശയിലൂടെയാണ് പോകുന്നതെന്നും പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദപരമ്പര ‘ഇന്ത്യ എങ്ങോട്ട്’ ഉദ്ഘാടനം ചെയ്തുകൊണ്ട് മാണി പറഞ്ഞു.
മൂന്നാംമുന്നണിക്ക് സാധ്യതകുറവാണെന്നും പറഞ്ഞ മന്ത്രി ഇടതുപക്ഷത്തിന് വലിയ ബലക്ഷയം സംഭവിച്ചു എന്ന് സമ്മതിച്ചു. ഉത്തരേന്ത്യയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അന്യംനിന്നുപോയി. ഉള്ളിയുടെ വിലവര്‍ദ്ധനയാണ് ആം ആദ്മിപാര്‍ട്ടിക്ക് ദല്‍ഹിയില്‍ സാധ്യത ഏറിയത്. ആ പേര് ഇട്ടതുകൊണ്ട് ആ പാര്‍ട്ടി പാവപ്പെട്ടവരുടെ കൂടെയാണെന്ന് പറയാനാകില്ല. ഇടുക്കി കേരളാ കോണ്‍ഗ്രസിന്റെ ജയസാധ്യതയുള്ള സീറ്റാണ്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രമാണ് ഇടുക്കിയെന്നും അദ്ദേഹം പറഞ്ഞു.
എവിടെ ആര്‍ക്ക് മത്സരിക്കാമെന്ന് ആര്‍ക്കും പറയാം. അര്‍ഹതയും ജനപിന്തുണയും നോക്കി സീറ്റ് തീരുമാനിക്കും. ഒരു സീറ്റും ഒരു പാര്‍ട്ടിക്കും എഴുതിവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.കെ.രമയുടെ സമരത്തെ വില കുറച്ച് കാണുന്നില്ല. സിബിഐ അന്വേഷണത്തിന് നിയമ തടസ്സമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്ഷന് പ്രായം 58 ആക്കുന്ന കാര്യത്തില്‍ യുവജനങ്ങളുമായി ചര്‍ച്ച ചെയ്ത് മാത്രമേ അഭിപ്രായം പറയാനാകൂ. പ്രസ്ക്ലബ് പ്രസിഡന്റ്പി.പി.ജയിംസ് സ്വാഗതവും സെക്രട്ടറി ബിജുചന്ദ്രശേഖര് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: