ന്യൂദല്‍ഹി: ശാസ്ത്രജ്ഞന് സി.എന്‍.ആര് റാവുവിനും ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ക്കും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി ഇരുവര്‍ക്കും ഭാരതരത്ന സമ്മാനിച്ചു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, വിവിധ കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍,അവാര്‍ഡു ജേതാക്കളുടെ കുടുംബാംഗങ്ങള്‍ എന്നിവരെല്ലാം പരിപാടിയില്‍ പങ്കുചേര്‍ന്നു.
രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും പ്രധാനമന്ത്രിയുടെ ശാസ്ത്ര-സാങ്കേതിക ഉപദേശകനുമായ സിഎന്‍ആര്‍ റാവുവിന് 1974ല്‍ പദ്മശ്രീയും 1985ല്‍ പദ്മവിഭൂഷനും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന് തെണ്ടുല്‍ക്കര്‍ കായികരംഗത്തുനിന്നും ഭാരതരത്നയ്ക്ക് അര്‍ഹനാകുന്ന ആദ്യവ്യക്തിയാണ്. നിലവില്‍ രാജ്യസഭാ എംപികൂടിയാണ് സച്ചിന്. ഇരുവര്‍ക്കും ബഹുമതി ലഭിച്ചതോടെ ഭാരതരത്ന ലഭിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: