ന്യുദല്‍ഹി: മൂന്ന് സ്ത്രീകളാണ് തന്റെ ജീവതം ദുരിതമയമാക്കിയതെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ് ലീമ നസ്റീന്- ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, പ്രതിപക്ഷ നേതാവ് ഖാലിദ സിയ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവവര്‍.
സ്ത്രീകളുടെ പ്രശ്നങ്ങളാണ് മൂന്നു ദശകങ്ങളായി താന്‍ എഴുതുന്നത്. എന്നിട്ടും തെന്റ ജീവിതത്തെ നരകതുല്യമാക്കിയത് മൂന്ന് സ്ത്രീകളാണെന്നതാണ് വിചിത്രം. ബംഗ്ലാദേശ് എന്നെ കൈവിട്ടു.
ബംഗാളി സംസ്കാരവുമായി ചേര്‍ന്നു നില്ക്കുന്ന കൊല്‍ക്കത്തയും തനിക്ക് നഷ്ടമാവുകയാണെന്ന് തസ്ലീമ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കൊല്‍ക്കത്ത പുസ്തകോല്‍സവത്തില്‍ തന്റെ എറ്റവും പുതിയ പുസ്തകമായ നിഷിദ്ധോ (വിലക്കപ്പെട്ടത്)യുടെ പ്രചാരണത്തിെന്റ ഭാഗമായാണ് തസ്ലീമ ദല്ഹിയിലത്ത്യത്.
ബംഗ്ലാദേശിലെ സ്ഥിതി തന്നെയാണ് പശ്ചിമ ബംഗാളിലെന്നും അവര്‍ കുറ്റപ്പെടുത്തി. ജന്മനാട്ടിലേക്ക് മടങ്ങാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പശ്ചിമ ബംഗാളിലെ സ്ഥിതിയും അതു പോലെയാണ്. കൊല്‍ക്കത്ത പുസ്തകോല്‍സവത്തില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കുന്നില്ല. എപ്പോഴാണ് തെന്റ പുതിയ പുസ്തകം നിരോധിക്കുക എന്നറിയില്ല.
സിപിഎം ഭരിക്കുമ്പോഴാണ് തന്നെ കൊല്‍ക്കത്തിയില്‍ നിന്ന് പറഞ്ഞയച്ചത്. ഭരണം മാറിയപ്പോള്‍ കാര്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, പശ്ചിമ ബംഗാള്‍ അതു പോലെ തന്നെ. മുസ്ലിം വോട്ടര്‍മാരെ പിണക്കാന്‍ ഒരു കക്ഷിയും തയ്യാറല്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിെന്റ ഇരയാണ് താനെന്നും അവര്‍ വ്യക്തമാക്കി. ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതിെന്റ പേരില്‍ 1994 ലാണ് തസ്ലീമയെ ബംഗ്ലാദേശ് പുറത്താക്കുന്നത്.
പിന്നീട് അവര്‍ക്ക് ഇന്ത്യ അഭയം നല്കുകയുണ്ടായി. തുടര്‍ന്ന് യൂറോപ്പിലേക്ക് കടന്ന തസ്ലീമ ദീര്‍ഘ കാലത്തിനു ശേഷം 2004ല്‍ കൊല്‍ക്കത്തിയില്‍ വന്നു. എന്നാല്‍, മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2007 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ അവരോട് നാട് വിടാന്‍ നിര്ദ്ദേശിക്കുകയായരുന്നു.
പിന്നീട് 2011 ലാണ് തസ്ലീമക്ക് ദല്‍ഹിയില്‍ താമസിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. തെന്റ മൃതദേഹം ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സസിന് വിട്ടുകൊടുക്കാനാണ് ഇപ്പോള്‍ യൂറോപ്യന്‍ പൗരത്വമുള്ള ഈ എഴുത്തുകാരിയുടെ അന്ത്യാഭിലാഷം. അര ലക്ഷത്തോളം വരുന്ന തന്റെ പുസ്തകങ്ങള്‍ ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് നല്‍കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: