ശ്രീനഗര്‍: ചെറിയ ഇടവേളയ്ക്കുശേഷം ഇന്തോ-പാക് ബസ് സര്‍വീസ് പുനരാരംഭിച്ചു. ശ്രീനഗറില്‍ നിന്ന് മുസാഫര്‍ബാദിലേക്ക് 28പേരെയും വഹിച്ചുകൊണ്ടുള്ള ബസാണ് യാത്ര തിരിച്ചത്.
ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപത്തെ കമാന് പോസ്റ്റില്‍ ഇന്നലെ ഉച്ചയോടെ ബസ് എത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. പാക് അധിനിവേശ കാശ്മീര്‍ നിവാസിയായ ഒരു ഡ്രൈവറെ മയക്കുമരുന്നുകേസില്‍ ഇന്ത്യ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് നിലച്ചത്. ശ്രീനഗര്‍- മുസാഫര്‍നഗര്‍ റോഡില്‍വച്ച് ഒരു ട്രക്കില്‍ നിന്ന് 100 കോടി രൂപ വിലവരുന്ന 110 ബ്രൗണ്‍ ഷുഗര്‍ പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഡ്രൈവറെയും അറസ്റ്റ്ചെയ്തു. ജനുവരി 17നായിരുന്നു സംഭവം.
പിന്നാലെ 27 ഇന്ത്യന്‍ ഡ്രൈവര്‍മാരെ പാക്കിസ്ഥാന് തടഞ്ഞുവച്ചു. തുടര്‍ന്ന് അതിര്‍ത്തികടന്നുള്ള സഞ്ചാരവും വ്യാപാരവും മരവിപ്പിച്ചു. പ്രശ്നപരിഹാരം ലക്ഷ്യമിട്ട് ഇന്ത്യ- പാക് അധികൃതര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജനുവരി 30ന് ഇരുപക്ഷവും സമവായത്തിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: