ഭുവനേശ്വര്‍: നരേന്ദ്രമോദിയുടെ ഒഡീഷ റാലിക്ക് മുന്നോടിയായി ബിജെപി ടീ സ്റ്റാളുകള്‍ തുറന്നു. ഫെബ്രുവരി 11 ന് നടക്കുന്ന റാലിക്ക് മുന്നോടിയായി ഒഡീഷയില്‍ ഒട്ടാകെ ഒരു ഡസന്‍ സ്റ്റാളുകള്‍ തുറന്നതായി ബിജെപി നേതാക്കള്‍ അറിയിച്ചു. റാലിക്ക് മുമ്പായി ഇത്തരത്തിലുള്ള 50 സ്റ്റാളുകള്‍ ആരംഭിക്കും. റാലിയില്‍ അഞ്ചുലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
രണ്ട് നമോ സ്റ്റാളുകള്‍ ഭുവനേശ്വരില്‍ തുറന്നതായും അടുത്തുവരുന്ന ദിവസങ്ങളിലായി കുടൂതല്‍ സ്റ്റാളുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്നും ബിജെപി നേതാവ് അമയി ദാസ് അറിയിച്ചു.
സുന്ദര്‍ഗഡ് ജില്ലയില്‍ അഞ്ച് ടീ സ്റ്റാളുകള്‍ ആരംഭിച്ചതായും ഫെബ്രുവരി 11 നകം സംസ്ഥാനത്തിന് ചുറ്റുമായി 50 തിലധികം സ്റ്റാളുകള്‍ നിര്‍മിക്കുമെന്ന് ബിജെപി ഉപാദ്ധ്യക്ഷന്‍ ജുവാല്‍ ഒറാം പറഞ്ഞു. പാര്‍ട്ടി റാലിയെ സംബന്ധിച്ച വിവരം പട്ടണത്തിലെ എല്ലാ വീടുകളിലുമെത്തിച്ചതായും പാര്‍ട്ടി അനുയായികള്‍ക്കും മറ്റുള്ളവര്‍ക്കുമായി ‘മോദി ഫോര്‍ പിഎം’ എന്നെഴുതിയ തൊപ്പികള്‍ വിതരണം ചെയ്തതായും ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: