മനില: കലാപകാരികള്‍ക്കെതിരെ രണ്ട് നാളായി തുടര്‍ന്ന് വരുന്ന ആക്രമണത്തില്‍ 37 വിമതര്‍ കൊല്ലപ്പെട്ടെന്ന് ഫിലിപ്പിന്‍സ് സൈനിക വിഭാഗം അരിയിച്ചു. നേരത്തെ സര്‍ക്കാരും മുസ്ലീം വിമതരും തമ്മില്‍ നടക്കാനിരിക്കുന്ന പുതിയ സമാധാന കരാറിനെ കലാപകാരികള്‍ എതിര്‍ത്തിരുന്നു.
ഇതാണ് ആക്രമണത്തിലേക്ക് വഴി തെളിച്ചത്. ഗ്രാമത്തലവന്മാരുടെ സഹായത്തോടെ ബാംഗ്സാമോറോ ഇസ്ലാമിക്ക് ഫ്രീഡത്തിന്റെ 12 കലാപകാരികളെ തിരിച്ചറിഞ്ഞതായി പ്രാദേശിക സൈനിക വക്താവായ കോള്ഡിക്സണ് വ്യക്തമാക്കി.
മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തെക്കന്‍ മാഗിന്ഡനാവോ പ്രവിശ്യയില്‍ തുടരുകയാണ്. പള്ളി പരിസരത്തായി നടന്ന ബോംബ് സ്ഫോടനങ്ങളില്‍ ഒരു സൈനികന് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സൈനിക റിപ്പോര്‍ട്ടുകളെ എതിര്‍ത്തു കൊണ്ട് വിമത വക്താവ് അബു മിശ്രി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഭാഗത്ത് നിന്ന് ഏഴ് പേര് മാത്രമെ കൊല്ലപ്പെട്ടിട്ടുള്ളു എന്നാണ് ഇയാളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: