കോട്ടയം: റബര്‍ വിലയില്‍ അഭൂതപൂര്‍വ്വമായ ഇടിവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെട്ട്് റബര്‍മേഖലയെ സംരക്ഷിക്കണമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ജോര്‍ജ്ജ് വാലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു.
രാജ്യത്തെ റബര്‍ കര്‍ഷകര്‍ക്ക് വിദേശവിലയില് നിന്നും 30 രൂപയെങ്കിലും അധികം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തി നിശ്ചയിച്ചത്. എന്നാല്‍ വിദേശത്തുനിന്നുമുള്ള ഇറക്കുമതി നിര്‍ബാധം തുടരുന്നതിനാല്‍ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടായില്ല.
റബ്ബര്‍ വിലയിലും, ഉല്‍പ്പാദനത്തിലും ഗണ്യമായ കുറവു വന്നിട്ടുള്ളതിനാല്‍ വ്യാപാരികളും, കര്‍ഷകരും ഒരു പോലെ പ്രതിസന്ധിയിലാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരം വിപണിയില്‍ നിന്നുമുള്ള റബര്‍ സംഭരണം മാത്രമാണെന്നും റബര്‍ സംഭരണത്തിനാവശ്യമായ പണം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ‘വില സ്ഥിരതാ ഫണ്ടി’ല്‍ നിന്നും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്നും ജോര്ജ്ജ്വാലി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: