ആത്മസമര്‍പ്പണം എന്നു പറഞ്ഞാല്‍ നമ്മുടെ ശരീരം, പ്രാണന്, മനസ്സ് ഇത് മൂന്നും ഈശ്വരന് സമര്‍പ്പിക്കണം. അതുവരെയും നമ്മുടെ അഹങ്കാരം തന്നെയാണ് നമ്മെ നയിക്കുന്നത്. യാദവന്മാര്ക്ക് അഹങ്കാരം വളര്‍ന്ന് ഒടുക്കം ഋഷിശാപത്തിന് പാത്രക്കാരായി. ശ്രീകൃഷ്ണ പരമാത്മാവ് നോക്കി നില്‍ക്കെ ആ വംശം മുഴുവന്‍ തമ്മില്‍ തല്ലി നശിച്ചു. ആരായാലും ഈ ഭൂമണ്ഡലത്തില്‍ ജീവിക്കുമ്പോള്‍ വളരെശ്രദ്ധിക്കണം. ഒരിക്കലും ജാഗ്ര ത കൈവിടരുത്. എല്ലാം അവിടുത്തേക്ക് സമ ര്‍പ്പിക്കുമ്പോള്‍ എല്ലാം നമുക്ക് വന്നുചേരും. ശുഷ്കിച്ചാല് ശിഷ്ക്കിച്ചതേ തിരിച്ചുകിട്ടൂ.
നിങ്ങളുടെ നിഷ്കളങ്കതയും ഹൃദയം നിറഞ്ഞ ഭക്തിയും ത്യാഗവും സമര്‍പ്പണവും ദൈവത്തില്‍ നിന്നും വന്നതാണ്. നിങ്ങള്‍ അവിടുത്തെ പ്രതിപുരുഷനെ ഒരു കര്‍മത്തി ന് അയച്ചു. ആ കര്‍മം യാതൊരു വിഘ്നങ്ങ ളും കൂടാതെ നടത്താനും ഭൂമിയില്‍ ധര്‍മത്തെ സ്ഥാപിക്കാനും നമുക്ക് കഴിഞ്ഞെങ്കില്‍ മഹാദ്ഭുതം തന്നെയാണ്. നമ്മള് നടത്തിയത് ഒരു ക്ഷേത്രപ്രതിഷ്ഠയല്ല. ധര്മത്തിന് പ്രവഹിക്കാനുള്ള ഒരുമഹാകേന്ദ്രമാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: