കൊച്ചി: ദല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തി. വിമാനത്തില്‍ ചരക്ക് സൂക്ഷിക്കുന്ന സ്ഥലത്തായിരുന്നു വെടിയുണ്ട. വിമാനത്തില്‍ നിന്ന് ചരക്ക് ഇറക്കുന്ന ജീവനക്കാരാണ് വെടിയുണ്ട കണ്ടത്. വെടിയുണ്ട പോലീസിന് കൈമാറി.
നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണം ദല്‍ഹിയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 0.32 ശേഷിയുളള വെടിയുണ്ടയാണ് കണ്ടെത്തിയത്. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ നടപടികള്‍ കൈക്കൊണ്ടിരുന്ന വേളയിലാണ് വിമാനത്തിനകത്ത് വെടിയുണ്ട കണ്ടെത്തിയത് വന്‍ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്.
ദല്‍ഹി വിമാനത്താവളത്തിലെ വിവിധ സുരക്ഷാ ഏജന്‍സികളുടെ വീഴ്ചയായാണ് സംഭവത്തെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: