തൃപ്പൂണിത്തുറ: ചില്ലറയെച്ചൊല്ലി തര്‍ക്കം. കണ്ടസ്ടര്ക്കെതിരെ പോലീസ് കേസ്. ഇന്നലെ രാവിലെ ചോറ്റാനിക്കര നിന്നും എറണാകുളത്തേക്ക് പോയ ‘അശ്വിന്’ എന്ന ബസ്സിലെ കണ്ടക്ടര്‍ ഇടുക്കി പുഷ്പഗിരിയില്‍ ഉറുമ്പില്‍ വീട്ടില്‍ ബാബു മകന് ദീപു (26)വിനെതിരെയാണ ് കേസ്. ചില്ലറയെച്ചൊല്ലി യാത്രക്കാരിയുമായി തര്‍ക്കമുണ്ടായി. കോട്ടയത്തുപാറയില്നിന്നും കരിങ്ങാച്ചിറക്കാണ് ‘സെപ്സി’ലെ ജീവനക്കാരിയായ സ്ത്രീ ബസ്സില്‍ കയറിയത്. വഴക്കിനെത്തുടര്‍ന്നുള്ള മനോവിഷമംകൊണ്ട് ജോലിക്ക് പോകാനാകാതെ യാത്രക്കാരി മടങ്ങി. അവര്‍ തൃപ്പൂണിത്തുറ പോലീസില്‍ പരാതി എഴുതിക്കൊടുത്തു. പോലീസ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: