കൊച്ചി: ഹൈന്ദവര്‍ക്കു മാത്രമുള്ള ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ നീക്കിയിരിപ്പുള്ള 18 ശതമാനം സംവരണ തസ്തികകളില്‍ നിന്ന് 3 ശതമാനം സംവരണം ഭാഷാന്യൂനപക്ഷ പിന്നോക്ക വിഭാഗം കുടുംബി സമുദായത്തിനു നല്‍കണമെന്ന് ഭാരതീയ കോംഗ്ങ്ങിണി ഭാഷാ വികാസ് സഭ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗം കമ്മീഷന് വികാസ് സഭാ ജന.സെക്രട്ടറി പി.ആര്.ഷണ്മുഖം വാദിച്ചു. സര്‍ക്കാര്‍ തസ്തികകളില്‍ 1 ശതമാനം പ്രത്യേകം സംവരണം നല്‍കണമെന്ന് ഡോ.എന്‍.നിര്‍മ്മലയും വാദിച്ചു.
ഭാരതീയ കോംഗ്ങ്ങിണി ഭാഷാ വികാസ് സഭ കുടുംബ സേവാസംഘം- കുടുംബി മഹാജനസഭ- കേരള കുടുംബി ഫെഡറേഷന്- കുടുംബി എഡ്യൂക്കേഷന്‍ സൊസൈറ്റി കോംഗ്ങ്ങണ മഹാജന ട്രസ്റ്റ് എന്നീ സംഘടനകളുടെ ഭാരവാഹികളായ കെ.ഡി.സെന്‍, കെ.എസ്.മോഹന്‍, പി.ആര്.ഷണ്മുഖം, ഡോ.എന്‍.നിര്‍മ്മല, പി.ആര്.അശോകന്, കെ.എം.രാജേഷ് കുമാര്‍, കെ.വി.ഭാസ്ക്കരന്‍, പി.ആര്.മുരളി, പി.എസ്.രാമചന്ദ്രന്, എന്‍.രാജപ്പന്, പി.ജെ.രാജു, കെ.സി.സുരേഷ്, കെ.കെ.ഉത്തമന്, കെ.കെ.രാമകൃഷ്ണന്, കെ.ആര്.പ്രസാദ് എന്നിവര്‍ സംയുക്തമായി കമ്മീഷന് മുമ്പാകെ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: