കൊച്ചി: ഉടുപ്പി മാദ്ധ്വ ബ്രാഹ്മണ സഭ(കേരള)യുടെ 36-ാമത് സംസ്ഥാന സമ്മേളനം തുടങ്ങി. കൊച്ചി എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 ഓളം യൂണിറ്റുകളില്‍ നിന്നായി ആയിരത്തോളം പേരാണ് പങ്കെടുക്കുന്നത്. സമ്മേളനം ഇന്ന് അവസാനിക്കും.
സമാപന ദിവസമായ ഇന്ന് രാവിലെ മണ്മറഞ്ഞ സ്ഥാപക നേതാക്കളെ അനുസ്മരിച്ചുകൊണ്ട് സ്മരണാഞ്ജലി നടക്കും. ഉടുപ്പി പലിമാര്‍ മഠം മഠാധിപതി വിദ്യാധീശ തീര്‍ത്ഥസ്വാമികള്‍ക്ക് സ്വീകരണം നല്‍കും. പ്രഭാത പരിപാടികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് ഇന്നലെ നടന്ന കലാപരിപാടികളില്‍ വ്യക്തിഗത ഇനങ്ങളില്‍ വിജയികളായവര്‍ക്ക് വിദ്യാധീശ തീര്‍ത്ഥ സ്വാമികള്‍ സമ്മാനം നല്‍കും. 36-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ നിന്നും വിവിധ രംഗങ്ങളില്‍ പ്രാവീണ്യം നേടിയ 36 പേരെ കൊച്ചി തുളു ബ്രാഹ്മണ സമാജത്തിന്റെ നേതൃത്വത്തില്‍ ആദരിക്കും.
ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി.വി.സീതാരാമന് എമ്പ്രാന്തിരി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.വി.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു കേരളത്തിലെ വിവിധ യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും. കൊളംബോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.വി.ആര്.നാരായണന് എമ്പ്രാന്തിരിയെ ചടങ്ങില്‍ ആദരിക്കും. സുവനിയര്‍ 2014 ന്റെ പ്രകാശനം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ നിര്‍വഹിക്കും.
വിവിധ യൂണിറ്റുകളില്‍ നിന്നും ഏറ്റവും നല്ല വനിതാ വിഭാഗം, യുവജന വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ശില്പവും സര്‍ട്ടിഫിക്കറ്റും നല്‍കും. എസ് എസ് എസ് എല്‍ സി, സിബിഎസ്സി വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിക്കും. മെഡിക്കല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ക്ക് ഡോ.വി.ആര്.നാരായണന് എമ്പ്രാന്തിരി സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. ഭീമ ഭട്ടര്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2013 ല്‍ വിജയികളായവര്‍ക്ക് ഡോ.ബി.ഗോവിന്ദന് സമ്മാനം നല്‍കും. വനജ ഭീമ ഭട്ടര്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റില്‍ വിജയിച്ചവര്‍ ബിന്ദു മാധവില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങും. ഭീമ ഭട്ടര്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫി ബി.ഗിരിരാജന്‍ സമ്മാനിക്കും. കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പി.രാജീവ് എംപി സമ്മാനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: