കൊച്ചി: മൂന്നാമത് സുകൃതം ഭാഗവതയജ്ഞത്തിന് തുടക്കം കുറിച്ച് എറണാകുളം ശിവക്ഷേത്രം മേല്‍ശാന്തി പുന്നയ്ക്കല്‍ ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പതിനെട്ട് ശ്രീകൃഷ്ണവിഗ്രഹങ്ങളെ സ്ഥാപിച്ച് ശ്രീകൃഷ്ണതുളസീപൂജ നടന്നു. എറണാകുളം ഹനുമാന്കോവിലില്നിന്നും യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള മൂലവിഗ്രഹം വഹിച്ചുകൊണ്ട് ശോഭായാത്രയായി ഭക്തജനങ്ങള്‍ എറണാകുളത്തപ്പന് ഗ്രൗണ്ടിലെ യജ്ഞവേദിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ശ്രീകൃഷ്ണതുളസീപൂജയും ശിവക്ഷേത്രം മേല്‍ശാന്തി പുന്നയ്ക്കല്‍ ദാമോദരന്‍ നമ്പൂതിരി ധ്വജാരോഹണവും നിര്‍വഹിച്ചു. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റിസ് എ. രാമചന്ദ്രന് കലവറ നിറയ്ക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. പി.വി. അതികായന്, ഡോ.സി.പി. താര, എന്‍.ആര്. സുധാകരന്, എന്‍. ജയകൃഷ്ണന്, സരളാ വിജയന്, അഡ്വ. ബാലഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇന്ന് രാവിലെ 5.30 ന് ഗണപതിഹോമത്തോടെ ആരംഭിക്കുന്ന യജ്ഞദിനത്തില് 6 ന് സമ്പൂര്‍ണ നാരായണീയ പാരായണവും വൈകിട്ട് 3 ന് പൊന്നേത്ത് വനിതാ ഭജനസംഘത്തിന്റെ ഭക്തിഗാനസുധയും നടക്കും. 4 ന് നടക്കുന്ന ഉദ്ഘാടനസഭയില്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണവും കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനകര്‍മ്മവും നിര്‍വഹിക്കും. ചടങ്ങില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്, ഹൈബി ഈഡന്, ടോണി ചമ്മണി, ഷെയ്ക്ക് പരീത്, എന്‍. വേണുഗോപാല്‍, പി.ഇ.ബി. മേനോന്, ഡോ.സി.പി. താര, ടി.എന്‍. നായര്‍, എന്‍. ജയകൃഷ്ണന്, പി.വി. അതികായന്, ഡോ. ചിത്രഭാനു എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ആചാര്യവരണം, ദീപാര്ച്ചനയോടുകൂടി യജ്ഞത്തിന് തിരിതെളിയും. യജ്ഞാചാര്യന്‍ സ്വാമി ഉദിത്ചൈതന്യ നേതൃത്വം നല്‍കും. 7 ന് സുകൃതം സ്ത്രീ തേജസ് അവതരിപ്പിക്കുന്ന തിരുവാതിരകളിയും കോവൈ ഗോപാലകൃഷ്ണന് അവതരിപ്പിക്കുന്ന ദശാവതാരം നൃത്താവിഷ്കാരച്ചടങ്ങും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: