മനുഷ്യചരിത്രത്തിലുടനീളം വന്‍തോതിലുള്ള ശക്തിയെല്ലാം പൊതുജനങ്ങള്‍ക്കേ ആയിരുന്നിട്ടുള്ളൂ. അവരുടെ അണികളില്‍ നിന്നാണ് ഭൂമുഖത്തെ മഹത്തരമായ പ്രതിഭാശാലികള്‍ വന്നിട്ടുള്ളത്. ചരിത്രത്തിന് സ്വയം ആവര്ത്തിക്കാനേ കഴിയൂ. ഒന്നും പേടിക്കേണ്ട. നിങ്ങള്‍ അദ്ഭുതകര്മം ചെയ്യും. പേടിപ്പെടുന്ന നിമിഷം നിങ്ങള്‍ ശൂന്യമാകും. ലോകത്തിലുള്ള ദുരിതത്തിന്റെ ഏറ്റവും വലിയ കാരണം പേടിയാണ്. അന്ധവിശ്വാസങ്ങളില്‍ വച്ച് ഏറ്റവും വലുതും പേടിതന്നെ. നമ്മുടെ യാതനകളുടെ കാരണവും പേടിയാണ്. ഒരു ക്ഷണം കൊണ്ട് സ്വര്‍ഗസുഖം നല്‍കുന്നത് പേടിയില്ലായ്മയാണ്. അതുകൊണ്ട് ‘ഏഴുന്നേല്‍ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുവരെ നില്‍ക്കാതിരിക്കുക.’
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: