കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ പൂര്‍ണമായും പുനര്‍നിര്‍മിച്ച പുതിയ വിളക്കുമാടം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സമര്‍പ്പിക്കും. ആദ്യസമര്‍പ്പണം നെയ്യ് വിളക്ക് ആയിരിക്കും. ഭദ്രദീപത്തിലേക്കുള്ള നെയ്യ് സമര്‍പ്പിക്കുവാന്‍ ഭക്തജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച വിളക്കുമാടം ദേവസ്വം ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് പൂര്‍ണമായും പുനര്‍നിര്‍മ്മിച്ചത്. അഴികളും മറ്റും പുനര്‍നിര്‍മ്മിച്ച് മര ഉരുപ്പടികള്‍ പൂര്‍ണമായും പിച്ചളയാല് ആവരണം ചെയ്ത് 5000 ത്തോളം പുതിയ ഓടുചിരാതുകള് പിടിപ്പിച്ചാണ് വിളക്കുമാടം തീര്‍ത്തിരിക്കുന്നത്. പണികള്‍ തമിഴ്നാട്ടില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് നിര്‍വഹിച്ചത്. പൂര്‍ത്തീകരിച്ച വിളക്കുമാട വിളക്കുകള്‍ ക്ഷേത്രം തന്ത്രിമാര്‍, മേല്‍ശാന്തി, ദേവസ്വം ജീവനക്കാര്‍, സമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ഒത്തുചേര്‍ന്നാണ് കൊളുത്തുന്നത്. പദ്ധതിയുടെ ഭാഗമായി ബലിക്കല്‍, പുരയിലെ തൂണുകള്‍, മാതൃക്കല്ല്, വലിയ ബലിക്കല്ല്്, നാലുഭാഗത്തെയും വാതിലുകള്‍ എന്നിവയുടെ പിച്ചള പൊതിയുന്ന ജോലികളും പുരോഗമിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: