മനസ്സ് രോഗഗ്രസ്ഥമാകുമ്പോള് നിന്റെ ശരീരം ക്ലേശിക്കുന്നു. നിന്റെ ശരീരം എന്നിലേക്കെത്താന്‍ ഞാന്‍ നല്കിയ ഉപകരണമാണ്. അതുകൊണ്ട് മനസ്സിനെ നല്ല പ്രവര്‍ത്തികളാലും മൃദുവായ ഭാഷണത്താലും സ്വച്ഛമായ ചിന്തകളാലും പരിശുദ്ധമാക്കൂ. ഓരോരോ സംഭവത്തിനും ഞാന്‍ സാക്ഷിഭൂതനാണ് എന്നകാര്യം എപ്പോഴും ഓര്‍ക്കുക.
ചിത്തശുദ്ധിക്കായി നീ തീവ്രമായി പ്രയത്നിക്കുന്നത് കാണുമ്പോള്‍ ഞാന്‍ നിന്റെ അടുത്തുവരും. അതുകൊണ്ട് നീ എന്നെ നിന്നിലേക്ക് അടുപ്പിക്കൂ. നിന്റെ ഭക്തിയാല്‍ എന്റെ ഹൃദയം അലിയിക്കൂ. നിസ്വാര്‍ത്ഥ പ്രേമത്തിന്റെ കണ്ണീര് പൊഴിക്കൂ. നിന്റെ നിജസ്വരൂപത്തിനെ വേദനിപ്പിക്കാതിരിക്കൂ. എന്നെ അറിയുകയും നീ സ്വയം രക്ഷിക്കുകയും ചെയ്യൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: