കാസര്‍കോട്: വിദ്യാര്‍ത്ഥികളെ മാരകായുധങ്ങളുമായി അക്രമിച്ചതിനെ തുടര്‍ന്ന് കോളേജില്‍ നിന്നും പുറത്താക്കിയ എംഎസ്എഫ് ക്രിമിനലുകള്‍ തുടര്‍ച്ചയായി കോളേജിലെത്തുന്നതില് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. അര്‍ഷാദ്, മുര്‍ഷിദ്, നിസാമുദ്ദീന്‍ എന്നിവരെയാണ് കഴിഞ്ഞ നവംബറില്‍ കോളേജില്‍ നിന്നും പുറത്താക്കിയത്. കോളേജില്‍ പ്രവേശിക്കുന്നതും വിലക്കുകയുണ്ടായി. വധശ്രമക്കേസില്‍ ജാമ്യം നല്‍കവെ കോളേജില്‍ കടക്കരുതെന്ന് ഹൈക്കോടതിയും ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ സ്ഥിരമായി കോളേജിലെത്തുകയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കോളേജ് അധികൃതര്‍ക്ക് ഇവരെ ചോദ്യം ചെയ്യാന്‍ തന്നെ പേടിയാണ്. സ്റ്റേഷനിലറിയിച്ചാല് പോലീസ് സ്ഥലത്തെത്തുകകൂടിയില്ല. പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്. ഇന്നലെ നിസാമുദ്ദീന്‍ കോളേജിലെത്തുകയും ക്ളാസുകള്‍ കയറിയിറങ്ങി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ കോളേജ് അധികൃതര്‍ നടപടിയെടുക്കാന്‍ മടിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുകയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ ഓഫീസ് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസെത്തുമ്പോഴേക്കും നിസാമുദ്ദീന്‍ രക്ഷപ്പെട്ടു. ക്യാമ്പസിലെ എംഎസ്എഫുകാരാണ് ഇയാളെ രക്ഷിച്ച് പുറത്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: