കാസര്‍കോട്: സംസ്ഥാനത്തെ തീരദേശ മേഖലയും മത്സ്യത്തൊഴിലാളി സമൂഹവും സംരക്ഷിക്കപ്പെടേണ്ടത് രാഷ്ട്രസുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു. കാസര്‍കോട് കടപ്പുറത്ത് മത്സ്യപ്രവര്‍ത്തക സംഘം സംഘടിപ്പിച്ച സമുദ്രപൂജയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിണ്റ്റെ കര അതിര്‍ത്തി നേരിടുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് സമുദ്രാതിര്‍ത്തി നേരിടുന്നത്. ശ്രീലങ്കയിലെ ദിക്കോവിത ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഇരുപതോളം കൂറ്റന്‍ ചൈനീസ് ട്രോളറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീലങ്കയോട് ചൈന പുലര്‍ത്തുന്ന അസ്വാഭാവികമായ പ്രതിപത്തിയുടെ പശ്ചാത്തലത്തില്‍ സമുദ്രമാര്‍ഗ്ഗേന വരാവുള്ള സുരക്ഷാ ഭീഷണിയെ ഗൗരവത്തോടെ വീക്ഷിക്കേണ്ടതാണ്. തീരദ്ദേശ നിയന്ത്രണ പരിധിക്കകത്ത് ആഡംബര ഫ്ളാറ്റുകള്‍ക്കും സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ നിര്‍മ്മിക്കാനും അനുവദിക്കുന്ന സര്‍ക്കാര്‍ തീരദേശ നിയന്ത്രണ നിയമമെന്ന കരിനിയമത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിക്കുവാനുള്ള അവകാശത്തെപ്പോലും ചോദ്യം ചെയ്യുകയാണ്. കടപ്പുറം ശ്രീകുറുംബ ഭഗവതിക്ഷേത്ര പരിസരത്ത് നടന്ന പരിപാടി ക്ഷേത്രസ്ഥാനികര്‍ ഉദ്ഘാടനം ചെയ്തു. മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡണ്ട് സതീഷ് കടപ്പുറം, ജില്ലാ സെക്രട്ടറി പവിത്രന് പരവനടുക്കം, സുനിതാ പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ രക്ഷാധികാരി ജി.ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഉമ സ്വാഗതവും ഗണേശ് നന്ദിയും പറഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് പ്രകൃതിയെ ദ്രോഹിക്കുന്നവര്‍
ഉദുമ: പശ്ചിമഘട്ട സംരക്ഷണത്തിന് സമര്‍പ്പിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പ്രകൃതിദ്രോഹികളാണെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട് കെ.പ്രദീപ്കുമാര്‍ പറഞ്ഞു. കീഴൂറ്‍ കടപ്പുറത്ത് നടന്ന സമുദ്രപൂജയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെയാണ് എതിര്‍പ്പുയരുന്നത്. പ്രകൃതിയെ നശിപ്പിക്കുന്ന ശക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. പ്രകൃതി സംരക്ഷണം ഭാരതീയ പാരമ്പര്യത്തിണ്റ്റെ കര്‍ത്തവ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശ മേഖല വിദേശ ടൂറിസ്റ്റുകള്‍ക്കും കുത്തകകള്‍ക്കും തുറന്നുകൊടുക്കുന്ന സീ പ്ളെയിന്‍ പദ്ധതി, തീരദ്ദേശ ചരക്ക് ഗതാഗതം, കടല്‍മണല്‍ ഖനനം എന്നിവ എതിര്‍ക്കപ്പെടേണ്ടതാണ്. ഇത്തരം പദ്ധതികളുടെ കടന്നുവരവ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുത്തും. ഇതിനെതിരെ മത്സ്യത്തൊഴിലാളി സമൂഹം ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സ്ഥിതിയും തൊഴില്‍ സുരക്ഷയും രാഷ്ട്രരക്ഷയും ചോദ്യം ചെയ്യപ്പെടുമ്പോള്‍ തീരദ്ദേശ സംരക്ഷണത്തിനായി മുഴുവന്‍ സമൂഹവും രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീഴൂറ്‍ കടപ്പുറം ശ്രീകുറുംബ ഭഗവതിക്ഷേത്ര പരിസരത്ത് നടന്ന പരിപാടി പാണന് കാരണവര്‍ ഉദ്ഘാടനം ചെയ്തു. മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. പവിത്രന് പരവനടുക്കം, ജി.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. പുരന്ദരന്‍ സ്വാഗതവും ചന്ദ്രന് നന്ദിയും പറഞ്ഞു. സമുദ്രപൂജയുടെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്കുപൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: