പ്രേമത്തിന്റെ യും സത്യത്തിന്റെയും ശാശ്വതമായ ജ്യോ തിസ് നിന്റെ ഹൃദയത്തില്‍ തെളിക്കൂ. ക ണ്ണടച്ച്, ആ ജ്യോതിസ്സിന്റെ ശോഭ വ്യാപിപ്പിച്ച് നിന്റെ മനസ്സി ന്റെ അഗാധതയില്‍ എന്നെ അന്വേഷിക്കൂ. ശാശ്വതമായി പ്രജ്ജ്വലിക്കുന്ന ഈ ജ്യോതിസ്സിന്റെ പ്രഭയില്‍ എന്റെ നാമം നിരന്തരം ജപിക്കൂ. അപ്പോള്‍, പെട്ടെന്ന് പ്രകാശമയവും ശാന്തിദായകവുമായ ഒരു വെളിച്ചം നിന്നെ വലയം ചെയ്യുന്നു. ആ വെളിച്ചത്തിന്റെ കാന്തിയില്‍ നീ എന്നെ സകല ചരാചരങ്ങളിലും ദര്‍ശിക്കും. നിന്റെ ഹൃദയത്തില്‍ തെളിയിച്ച ജ്യോതി ഇപ്പോള്‍ ഈ വെളിച്ചവുമായി ലയിക്കുന്നു. ഇപ്പോള്‍ നിന്റെ പ്രാര്‍ഥനകളുടെ ഫലം കിട്ടി. നിന്റെ ധ്യാനം പരിസമാപ്തയിലെത്തി. ‘ഞാന്‍ ആരാണ് സ്വാമി?” എന്ന നിന്റെ ചോദ്യത്തിന്റെ ഉത്തരം എന്നില്‍ നിന്നും നിനക്ക് കിട്ടിക്കഴിഞ്ഞു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: