പണ്ട് ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടു. അസുരന്മാര് യുദ്ധത്തില്‍ ജയിച്ച് ത്രിഭുവനങ്ങളും കയ്യടക്കി.
അപ്പോള്‍ ഇന്ദ്രന് കഠിന തപസ്സ് ചെയ്ത് പരാശക്തിയെ പ്രസാദിപ്പിച്ചു വരം നേടുകയും അസുരന്മാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ദേവലോകം തിരിച്ചെടുക്കുകയും ചെയ്തു.
കാലങ്ങള്‍ കഴിഞ്ഞുവരവെ സ്വര്ഗലോകഭോഗങ്ങളില് മുഴുകിയ ഇന്ദ്രനും മറ്റു ദേവന്മാരും പഴയ കഥകളൊക്കെ മറന്നു.
അസുരന്മാരെ പരാജയപ്പെടുത്തിയതും സ്വര്‍ഗലോകം വീണ്ടെടുത്തതും ഞങ്ങള്‍ തന്നെ എന്ന ചിന്ത അവരില്‍ ശക്തമായി. അതിനു പുറകില്‍ പ്രവര്‍ത്തിച്ച ഈശ്വര ശക്തിയെ വിസ്മരിച്ച് അഹങ്കാരികളായി തീര്‍ന്നു ദേവന്മാര്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: