മനുഷ്യര്‍ക്ക് വിനയം (താഴ്മ) ആവശ്യമായ ഗുണമത്രേ. താഴ്മയില്ലാത്ത ജീവിക്കുന്നവരെയത്രേ അജ്ഞന്മാരെന്ന് പറയുന്നത്. അറിവാകുന്ന നിത്യധനം ആരുടെ പക്കല്‍ സ്ഥിതി ചെയ്യുന്നുണ്ടോ അവരുടെ പക്കല്‍ താഴ്മയുണ്ടാകാതെയിരിപ്പാന് സാധിക്കുകയില്ല. നെല്ലില്‍ തന്നെ പതിരായി നില്ക്കുന്ന കതിര് ഉയര്‍ന്നു നില്‍ക്കുകയും മണിയായി നില്ക്കുന്ന കതിര് താഴ്ന്നു നില്‍ക്കുകയും ചെയ്യുന്നതു കാണുണ്ടല്ലോ. അതുകൊണ്ടുതന്നെ ഫലമുള്ളത് താഴുകയും ഫലമില്ലാതെ നില്‍ക്കുന്നത് ഉയര്‍ന്നവനെന്ന് ഭാവിക്കുകയും ചെയ്യുമെന്നത് നമ്മെ മനസ്സിലാക്കുന്നുണ്ടല്ലോ. ഒരു മനുഷ്യന് ഉയരണമെന്നാഗ്രഹിക്കുന്നുവെങ്കില് അവന് വളരെ താഴ്മയുണ്ടെങ്കിലേ സാധിക്കൂ. സമ്പത്തിലായാലും വിദ്യയിലായാലും ഉന്നതിയുണ്ടാകണമെങ്കില് താഴ്മ ആവശ്യമത്രേ.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: