മനസ്സിന് കുറച്ച് പ്രശ്നം സംഭവിക്കുമ്പോള്‍ ഇങ്ങനെയും ചിന്തിച്ചെന്ന് വരും. അതായത് തഥാതന് ബിംബപ്രതിഷ്ഠ നത്തി. ശരി തന്നെ. പക്ഷേ ഞങ്ങളാണ് ഒക്കെ ഒരുക്കി കൊടുത്തത്. ഞങ്ങളില്ലെങ്കില്‍ തഥാതന് എന്ത് ചെയ്യാന്‍ കഴിയും? ഞങ്ങളൊക്കെ ഉള്ളതുകൊണ്ട് തഥാതനുണ്ട്. ശരിയാണ് മനുഷ്യലോകം ഉള്ളതുകൊണ്ട് ഈശ്വരനുണ്ട്. ഈശ്വരന് ഉണ്ട് എന്നുപറയാന്‍ മനുഷ്യന് തന്നെ വേണ്ട….
അതുകൊണ്ട് നമ്മളെല്ലാവരും സൂക്ഷിക്കണം. ഈ മഹത്തായ സംരംഭം ആരാലും ചെയ്തതോ ചെയ്യിച്ചതോ അല്ല. അത് ഓര്‍ത്തോളൂ. അത് വിസ്മരിച്ചാല്‍ നമുക്ക് കിട്ടുന്ന എല്ലാ ലഭ്യവും മറഞ്ഞുപോകും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: