തൃപ്പൂണിത്തുറ: വാളംതുരുത്തിയിലെ ശ്മശാനങ്ങള്‍ അടച്ചുപൂട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് തൃപ്പൂണിത്തുറ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നഗരസഭാ ചെയര്‍മാന്റെ വസതിയിലേക്ക് ശവമഞ്ചയാത്ര നടത്തും. രാവിലെ 10ന് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില്‍നിന്നും ആരംഭിക്കുന്ന ശവമഞ്ചയാത്ര ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും.
മേഖലാ പ്രസിഡന്റ് സി.എ.സജീവന് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, ജോയിന്റ് സെക്രട്ടറി എം.എസ്.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. വി.ആര്.അശോകന്, വി.കെ.സന്തോഷ്, പി.എല്‍.വിജയന്, എ.ടി.സജീവന്, പി.വി.റെജിമോന്, എം.എസ്.ഹര്‍ഷകുമാര്‍, ജയന്, വി.ബി.വിനോദ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കുമെന്ന് മേഖലാ സെക്രട്ടറി എം.എസ്.വിനോദ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: