ഞ്ഞു പാലക്കുന്ന്: ക്ഷേത്രപരിസരം മലിനമാക്കത്തക്ക രീതിയില്‍ ശ്മശാനം നിര്‍മ്മിക്കാനുള്ള നീക്കത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. കരിപ്പൊടി തിരൂറ് മുച്ചിലോട്ട്ഭഗവതിക്ഷേത്രത്തിനടുത്ത് ഉദുമ പഞ്ചായത്തിണ്റ്റെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചിലവില്‍ ശ്മശാന നിര്‍മ്മാണം ആരംഭിച്ചത്. ശ്മശാനം മാറ്റി സ്ഥാപിക്കാന്‍ ക്ഷേത്ര ഭരണസമിതി മറ്റൊരു സ്ഥലം നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സത്യന് പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. തമ്പാന് നായര്‍ അധ്യക്ഷത വഹിച്ചു. കരുണാകരന് കോമരം, കണ്ണന് അന്തിത്തിരിയന്, സി.തമ്പാന്, കുഞ്ഞിരാമന് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: