ഭഗവാന്റെ ഇച്ഛയില്ലാതെ ഒരു അണുപോലും ചലിക്കില്ല. ആ അറിവ് നേടിയവര്‍ ജ്ഞാനികള്‍. ആ മഹിമകള്‍ ജ്ഞാനികള്‍ അവരുടെ അന്തര്‍മണ്ഡലത്തില്‍ ഗ്രഹിക്കുന്നു. ഈ പ്രപഞ്ചത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈശ്വരന്റെ മഹിമകള്‍ അത്യത്ഭുതകരമാണ്. അത് തിരിച്ചറിയുന്ന ജ്ഞാനികള്‍ ഇന്നും ലോകത്ത് വാഴുന്നുണ്ട്. അജ്ഞാനികളെ പോലെ നടക്കുന്ന ജ്ഞാനികളും ഇവിടെയുണ്ട്. അതേപോലെ ജ്ഞാനികളെപ്പോലെ അഭിനയിച്ചു നടക്കുന്ന അജ്ഞാനികളും ധാരാളം ഉണ്ട്. ലോകം ജ്ഞാനികളെ അജ്ഞാനികള്‍ എന്ന് ധരിക്കുന്നു. അജ്ഞാനികളെ ജ്ഞാനികള്‍ എന്നും ധരിക്കുന്നു. അത്രയെ നാം വളര്‍ന്നിട്ടുള്ളൂ. ദിവ്യപുരുഷന്മാര് ഓരോരോ മണ്ഡലങ്ങളിലും ഈശ്വരന്റെ മഹിമകള്‍ ദര്‍ശിച്ച് ആനന്ദോന്‍മത്തരായി സഞ്ചരിക്കുന്നു. നമുക്കും ആ മഹിമകളെ സ്വായത്തമാക്കാം. അതിനുള്ള സന്ദര്‍ഭമാണ് ധര്മപീഠപ്രതിഷ്ഠയിലൂടെ കാലം കളമൊരുക്കിയിരിക്കുന്നത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: