തിരുവനന്തപുരം: കോമാളിയും വെളിവില്ലാത്തതുമായ ആളെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണയ്ക്കാന്‍ ഒരു സാഹചര്യത്തിലും തയ്യാറാകില്ലെന്നു പറയാനുള്ള ആര്‍ജ്ജവം സിപിഎം കാണിക്കണമെന്ന് ബിജെപി. വാര്‍ത്തയിലിടം നേടാനായി പോലീസ് വാഹനത്തിനു മുകളില്‍ കയറിയ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നും ബിജെപി വക്താവ് വി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ കോമാളിയും വെളിവില്ലാത്തയാളുമാണെന്നാണ് സിപിഎം സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം. അത്തരമൊരാളെ പ്രധാനമന്ത്രിയാക്കുന്നത് രാജ്യത്തിന് അപമാനമാണ്. പിണറായിയുടെ അഭിപ്രായം ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഏതു സാഹചര്യമുണ്ടായാലും രാഹുലിനെപോലെ ഒരാളെ പ്രധാനമന്ത്രിയാകാന്‍ പിന്തുണ നല്‍കില്ലെന്ന് പിബി അംഗമായ പിണറായി തുറന്നു പറയണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.
ഓടുന്ന പോലീസ് വാഹനത്തിനു മുകളില്‍ കയറിയിരുന്ന് പ്രചരണം നടത്തിയ രാഹുലിനെതിരെ മോട്ടോര്‍വാഹന നിയമപ്രകാരവും കേസെടുക്കണം.
പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നിയമത്തെ വെല്ലുവിളിച്ചത് ലാളിത്യം കൊണ്ടാണെന്നാണ് കോണ്ഗ്രസ്സുകാര് പറയുന്നത്. കൊച്ചു കുട്ടികള്‍ പോലും ചെയ്യാന്‍ മടിക്കുന്നകാര്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അമ്പതുവയസ്സുള്ള രാഹുലിന്റെ മനോനിലയ്ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നു വേണം കരുതാന്‍. ഇത്തരമൊരാളെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കണോ എന്ന് കോണ്ഗ്രസ്സുകാര് ചിന്തിക്കണം.
അടുത്തിടെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗങ്ങളിലോന്നും കേള്‍വിക്കാര്‍ ഉണ്ടാകാറേയില്ല. രാഹുല്‍ പ്രസംഗിച്ചു തുടങ്ങുമ്പോള്‍ എല്ലാവരും സ്ഥലം വിടുമെന്നതാണ് അവസ്ഥ. അതിനാല്‍ ഇപ്പോള്‍ പൊതുയോഗങ്ങളെല്ലാം വേണ്ടെന്നു വച്ച് ഇത്തരം വിക്രിയകളുമായി ഇറങ്ങിയിരിക്കുകയാണ്. രാഹുല്‍ എന്ന് കേരളത്തില്‍ വന്നാലും വിവാദമുണ്ടാക്കുക പതിവാണ്. എല്ലാത്തവണയും ഏതെങ്കിലും പോലീസുകാര്‍ക്ക് സസ്പെന്‍ഷനുമുണ്ടാകും. യൂത്ത് കോണ്ഗ്രസ്സുകാര് സംഘടിപ്പിച്ചിരിക്കുന്ന പദയാത്ര ആരുമറിയാതെയാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടു തവണ മാത്രമാണ് വാര്‍ത്തകളില്‍ അത് ഇടം പിടിച്ചത്. ആദ്യം ജാഥാ നായകന് കുളിമുറിയില്‍ മറിഞ്ഞു വീണപ്പോഴും ഇപ്പോള്‍ രാഹുല്‍ഗാന്ധി നിയമം ലംഘിച്ച് പോലീസ് വാഹനത്തിനു മുകളില്‍ ചാടിക്കയറിയപ്പോഴും. വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ മൂന്നാം തരം വിക്രിയകളുമായാണ് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ പര്യടനം നടത്തിയതെന്നത് ജനങ്ങള്‍ക്കാകെ അപമാനമാണെന്ന് വി.വി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: