ബീജിങ്: കുട്ടികളെ കടത്തുന്ന സംഘത്തിന് നവജാത ശിശുക്കളെ വിറ്റ വനിതാ ഡോക്ടറെ ജയിലിലടച്ചു. ഷാന്‍സിയിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടറായ സാംഗ് ഷുക്സിയെയാണ് ശിക്ഷിച്ചത്.
സാംഗിന് വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍ ശിക്ഷ രണ്ടു വര്‍ഷത്തേക്ക് നീട്ടിയിട്ടുണ്ട്. ചൈനയില്‍ നീട്ടി വയ്ക്കുന്ന വധശിക്ഷകള്‍ ജീവപര്യന്തമായി ലഘൂകരിക്കാറുണ്ട്. തൊഴില്‍പരമായ ധാര്‍മികതയുടെയും സാമൂഹ്യ നീതിയുടെയും ലംഘനമാണ് സാംഗിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
2011നും 2013നും ഇടയില്‍ ഇരട്ടക്കുട്ടികളടക്കം ഏഴു നവജാത ശിശുക്കളെയാണ് സാംഗ് വിറ്റത്. ഗുരുതരമായ രോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞാണ് മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വാങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: