ന്യൂദല്‍ഹി: പാക്കിസ്ഥാന് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് സൈനിക മേധാവി ബിക്രം സിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ പാലിച്ചാല്‍ സമാധാനമുണ്ടാകുമെന്നും എന്നാല്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ലെന്നും അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും സിംഗ് വ്യ്ക്തമാക്കി.
ഭീകരരെ ഇന്ത്യയിലേക്ക് കടത്തുന്നതിനാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. എന്നാല്‍ നിയന്ത്രണരേഖ കടക്കുന്ന ഏതു ഭീകരനേയും ഇന്ത്യന്‍ സൈന്യം വെടിവച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും നിയന്ത്രണരേഖ കടന്ന് ഒരു പാക്കിസ്ഥാന് പൗരനെ വെടിവച്ചെന്നും പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച നടക്കുന്ന സേനാ ദിനത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുക എന്നത് ഇരുരാജ്യങ്ങളുടെയും കടമയാണ്. ഇന്ത്യ അത് ഏതുവിധേനയും ശ്രമിക്കുമെന്നും ജനറല്‍ ബിക്രം സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: