കൊച്ചി: മുന്നൂറില്‍പ്പരം പ്രസാധകര് പങ്കെടുത്ത കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രൊഫ. എം.അച്യുതന് ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവസമിതി പ്രസിഡന്റ് ഡോ. സി.പി.താര അധ്യക്ഷത വഹിച്ചു. പുസ്തകോത്സവസമിതി മുന്‍ രക്ഷാധികാരി ജസ്റ്റിസ് ടി.എല്‍.വിശ്വനാഥ അയ്യരുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജസ്റ്റിസ് പി.ആര്.രാമന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. മികച്ച പുസ്തക പ്രസാധക പുരസ്കാരം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി ഡയറക്ടര്‍ ഡോ. എം.ആര്.തമ്പാന് ഏറ്റുവാങ്ങി. ‘ജന്മഭൂമി’ മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്, പുസ്തകോത്സവസമിതി കണ്‍വീനര്‍ ഇ.എന്‍.നന്ദകുമാര്‍, സെക്രട്ടറി ബി.പ്രകാശ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: