മറ്റുള്ളവരുടെ തെറ്റുകളെയും കുറവുകളെയും കുറിച്ച് വിമര്‍ശനം അരുത്. പകരം നിന്റെ ദൃഷ്ടി നിന്റെ ഉള്ളിലേക്ക് തിരിച്ച് അന്വേഷിക്കൂ; മറ്റുള്ളവരുടെ തെറ്റുകള്‍ തിരയാന്‍ നിന്നെ പ്രേരിപ്പിക്കുന്നതെന്താണെന്ന് കണ്ടുപിടിക്കൂ. ശരിക്ക് തിരഞ്ഞാല്‍, മറ്റുള്ളവരുടെ തെറ്റുകള്‍ തിരയുന്ന നിന്നില്‍ അവരെക്കാള്‍ കൂടുതല്‍ കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. അതുകൊണ്ട് നിന്റെ ദൃഷടികള് എന്നില്‍ ഉറപ്പിച്ച് ഏകാഗ്രതയോടെ ഓരോ നിമിഷവും തീവ്രമായി പ്രയത്നിക്കുമ്പോള്‍ മെല്ലെ നിന്റെ കുറവുകള്‍ കുറഞ്ഞുവരുന്നതായി കാണാം. നിന്റെ അശ്രാന്ത പരിശ്രമവും എന്നോടുള്ള തീവ്രമായ പ്രേമവും കൊണ്ട് നീ കുറ്റമറ്റതാകുന്നു. ഇനി ഞാന്‍ നിന്റെ ഉള്ളില്‍ നിവസിക്കും, ഇനി മറ്റുളളവരിലുള്ള എനിക്കായി നിന്റെ അന്വേഷണം ആരംഭിക്കും.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: