ലോസ് ഏഞ്ചലോസ്: എഴുപത്തൊന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം നടന്ന വിഖ്യാതമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തില്‍ ദി വോള്‍ഫ് ഓഫ് വാള് സ്ട്രീറ്റിലെ പ്രകടനത്തിലൂടെ മികച്ച നടനായി ലിയനാര്‍ഡോ ഡീ കാപ്രിയോ തിരഞ്ഞെടുക്കപ്പെട്ടു.
ലിയനാര്‍ഡോയുടെ കരിയറിലെ രണ്ടാമത്തെ ഗോള്‍ഡന്‍ ഗ്ലോബാണ് ലഭിക്കുന്നത്. അമേരിക്കന്‍ ഹസ്സില്‍ ആണ് 2013ലെ മികച്ച ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി ആമി ആഡംസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിയായി ഇതേ ചിത്രത്തിലെ അഭിനയത്തിന് ജെന്നിഫര്‍ ലോറന്‍സും പുരസ്കാരം നേടി.
മൂന്ന് ഗോള്‍ഡന്‍ ഗ്ലോബുകളാണ് ഇതുവരെ ചിത്രം നേടിയത്. മികച്ച സഹനടന്‍ വിഭാഗത്തില്‍ ജോണ്‍ വോയിട്ട്, റേ ഡിനോവെന് എന്നിവര്പുരസ്കാരം പങ്കിട്ടു. ഗ്രാവിറ്റിയുടെ സംവിധായകന് അല്‍ഫോന്‍സോ ക്വാരണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് കഴിഞ്ഞവര്‍ഷത്തെ ജേതാവ് ബെന്‍ അഫ്ലെക്കില്‍ നിന്നും ഏറ്റുവാങ്ങി.
ആള്‍ദ ബെസ്റ്റിലെ സംഗീതത്തിന് അലെക്സ് എല്ബേര്ട്ട് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. മികച്ച ഗാനം ബോണോയുടെ വരികളില്‍ തീര്‍ത്ത ഓര്‍ഡിനറി ലവ് ആണ്.
മറ്റു അവാര്‍ഡുകള്‍:
നടന്: ബ്രയാന്‍ ക്രാന്‍സ്റ്റന്‍ (നാടകം) ബ്രേക്കിങ് ബാഡ്
നടി: എലിസബത്ത് മോസ്, ടോപ് ഓഫ് ദി ലെയ്ക്ക് (ലഘുപരമ്പരസിനിമ വിഭാഗം)
സീരീസ്, ബ്രേക്കിങ് ബാഡ് (നാടകം)
തിരക്കഥ: ഹെര്‍ സിനിമയുടെ തിരക്കഥാകൃത്ത് സ്പൈക്ക് ജോണ്‍സെ. വിദേശഭാഷകളിലുള്ള മികച്ച ചിത്രം ദി ഗ്രേറ്റ് ബ്യൂട്ടി ആണ്. അനിമേറ്റഡ് ചിത്രങ്ങളില്‍ ഫ്രോസണാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: