പനാജി: കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കേണ്ട സമയമായെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി.
കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്നത് ഭാരത ജനതയുടെ മുദ്രാവാക്യമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ ബി.ജെ.പി സംഘടിപ്പിച്ച ‘വിജയ് സങ്കല്പ്’ റാലിയിലാണ് കോണ്‍ഗ്രസിനും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കുമെതിരെ മോദി ആഞ്ഞടിച്ചത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകള്‍ പുന:പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഷിന്‍ഡെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചത് കോണ്‍ഗ്രസിന്റെ വര്‍ഗീയ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്താല്‍, അയാള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആളല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഷിന്‍ഡെയുടെ നിര്‍ദ്ദേശം.
നിയമലംഘകനെ അറസ്റ്റ് ചെയ്യേണ്ടത് അയാളുടെ മതം നോക്കിയിട്ടാണോ? കുറ്റവാളി മതം നോക്കാതെയല്ലേ ശിക്ഷിക്കപ്പെടേണ്ടതെന്നും മോദി ചോദിച്ചു. ക്രമസമാധാനം സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമാണെന്നും ഷിന്‍ഡെ രാജ്യത്തിന്രെ ഫെഡറല്‍ സംവിധാനത്തെ വ്രണപ്പെടുത്തുകയാണെന്നും മോദി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: