ശബരിമല: പ്രസിദ്ധമായ പമ്പാവിളക്കും പമ്പാ സദ്യയും ഇന്ന് നടക്കും. എരുമേലിയില്‍ പേട്ടത്തുള്ളി കരിമല താണ്ടിയെത്തുന്ന സ്വാമി ഭക്തര്‍ പമ്പയിലെത്തി സദ്യയുണ്ട് വൈകീട്ട് നടക്കുന്ന പമ്പ വിളക്കിനു ശേഷമാണ് മലകയറുന്നത്. നാടിന്റെ വിവിധ ഭാഗത്തു നിന്നുള്ള അയ്യപ്പ ഭക്തര്‍ ഇന്നലെ വൈകീട്ട് പമ്പ മണപ്പുറത്തെത്തി പമ്പാ സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗുരുസ്വാമിയുടെ നിര്‍ദേശപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിഭവങ്ങളാണ് തയാറാക്കുക. ഇന്ന് ഉച്ചയോടെ അയ്യപ്പ ഭക്തര്‍ പമ്പാ മണപ്പുറത്ത് ഒന്നിച്ചിരുന്നാണ് സദ്യ കഴിക്കുക. നിലവിളക്കു കൊളുത്തി ആദ്യ ഇലയില്‍ ശ്രീ അയ്യപ്പന്് ഭക്ഷണം വിളമ്പി നിവേദിച്ച ശേഷമാണ് ഭക്തര്‍ സദ്യ കഴിക്കുക. പമ്പാ സദ്യയില്‍ അയ്യപ്പ സ്വാമി പങ്കെടുക്കുന്നുവെന്നാണ് വിശ്വാസം. സദ്യക്ക് ശേഷം വൈകീട്ട് 6 ന് പമ്പ വിളക്ക് നടക്കും. മുളകൊണ്ടും വാഴപ്പോളകള്‍ കൊണ്ടും ഗോപുരങ്ങള്‍ ഉണ്ടാക്കി ഇതില്‍ മണ്‍ചിരാതുകളിലും ചെറിയപന്തങ്ങളും കത്തിച്ച ശേഷം ശരണം വിളികളോടെ അയ്യപ്പന്മാര് പമ്പയുടെ ഓളങ്ങലിലേക്ക് ദീപ ഗോപുരങ്ങള്‍ ഒഴുക്കിവിടും ഇതോടെ പമ്പയും തീരവും ദീപപ്രഭയാല്‍ ശോഭനമാകും മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ആരംഭിച്ചു. ഇന്ന് പ്രാസാദ ശുദ്ധിയും നാളെ ബിംബ ശുദ്ധിയും നടക്കും. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കു ഗണപതി പൂജ, പ്രാസാദ ശുദ്ധിപൂജ, രക്ഷോഹ്്നഹോമം, വാസ്തു ബലി, വാസ്തു ഹോമം, രക്ഷാകലശം എന്നിവ പ്രാസാദ ശുദ്ധിയുടെ ഭാഗമായി നത്തും. ബിംബ ശുദ്ധിക്രിയയുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചഗം, പഞ്ചഗവ്യം എന്നിവ നടക്കും. തന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തിലാണ് ശുദ്ധിക്രിയകള്‍ നടക്കുക..14നാണ് മകരവിളക്ക്. 14ന് ഉച്ചക്കഴിഞ്ഞ് 1.14ന് മകരസംക്രമ പൂജ നടക്കും.16, 17 തീയതികള്‍ ഉദയാസ്തമന പൂജ നടക്കും. 18ന് കളഭാഭിഷേകം, 19ന് മാളികപ്പുറത്ത് ഗുരുതി, ഈ മണ്ഡല-മകരവിളക്ക് കാലത്തെ നെയ്യ് അഭിഷേകം 18ന് രാവിലെ 10.30ഓടു കൂടി പര്യവസാനിക്കും. 20ന് രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം നട അടയ്ക്കും.
ജി. ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: