പാലക്കാട്: ശ്രീകൃഷ്ണചരിതത്തിലെ കംസവധം അരങ്ങിലെത്തിച്ച് മലപ്പുറം ചുങ്കത്തറ വിശ്വഭാരതി വിദ്യാനികേതന്‍ സംസ്കൃതം യുപിവിഭാഗം നാടകത്തില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും ഒന്നാംസ്ഥാനം നേടി. തൃശൂര്‍ സ്വദേശി നിബിന് സംവിധാനം നിര്‍വ്വഹിച്ച നാടകത്തില്‍ ശ്രീകൃഷ്ണഭഗവാന്റെ ലീലാവിലാസങ്ങള്‍ ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ച വിശ്വഭാരതി സ്കൂളിലെ കുട്ടികള്‍ പ്രേക്ഷകരുടെ പ്രശംസ ഏറെ നേടി.
കൃഷ്ണകാന്ത്, പ്രണിത്നാഥ്, അമര്‍നാഥ്, അശ്വതി, രേവന്ത്,അമൃത് എം.മേനോന്, രാഹിത് എന്നിവരാണ് വേഷമിട്ടത്. കഴിഞ്ഞതവണ തിരുവനന്തപുരത്തുനടന്ന വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിലും വിശ്വഭാരതി സ്കൂളിനു തന്നെയായിരുന്നു ഒന്നാംസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: