ന്യൂദല്‍ഹി: എല്ലാ മതങ്ങളുടെയും അടിസ്ഥാനം പരസ്പര ബഹുമാനവും സഹനശേഷിയുമാണെന്ന് അവിടെ വെറുപ്പിനും ഭിന്നിപ്പിനും സ്ഥാനമില്ലെന്നും പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവേകാനന്ദന്റെ നൂറ്റിയന്പതാം ജയന്തി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഇന്ത്യയ്ക്കു മാത്രമല്ല, ഏഷ്യന്‍ ഉപഭൂഖണ്ഡത്തിനു തന്നെ മാതൃകയാണ്. വിവേകാനന്ദന്റെ 1893ലെ പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗം ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, മതഭ്രാന്തും അക്രമങ്ങളും ഭൂമിയെ രക്തപങ്കിലമാക്കിയെന്നും പറഞ്ഞു.
വിവേകാനന്ദനെ ‘ലോക പൗരന്’ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ തന്നെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് പ്രചോദനമാണെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: