തൃശൂര്‍: കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാന് കെ. ഗോദവര്‍മരാജ (93) അന്തരിച്ചു. ത്യപ്പൂണിത്തറ വ്യന്ദാവന്‍ പാലസില്‍വച്ച് ഇന്ന് പുലര്‍ച്ചെ 2.45നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഗോദവര്‍മ്മരാജ വലിയ തമ്പുരാനായി അഭിഷിക്തനായിട്ട് 19 വര്‍ഷമായി. കൊടുങ്ങല്ലൂര്‍ കോവിലകവുമായി ബന്ധപ്പെട്ട എല്ലാ ആചാരാനുഷ്ഠാനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് രാജപദവിയിലിരിക്കുന്ന വലിയ തമ്പുരാനാണ്. രാമവര്‍മ്മ നാരായണന് നമ്പൂതിരി മരണപ്പെട്ട ശേഷം 1995ലാണ് ഗോദവര്‍മ്മരാജ വലിയ തമ്പുരാനായി സ്ഥാനാരോഹണം ചെയ്തത്.
കോടനാട് മനയില്‍ ഋഷഭദേവന് നമ്പൂതിരിയുടെയും പുത്തന്‍കോവിലകത്ത് കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടെയും മകനായി 1906 മകരത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് തമ്പുരാന്റെ ജനനം.
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ തമ്പുരാന് കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാനായി അവരോഹിതനായതിന് ശേഷം കൊടുങ്ങല്ലൂരിലെ നിരവധി ജനകീയ സാംസ്കാരിക ചടങ്ങുകളില്‍ നിറഞ്ഞുനില്ക്കുന്ന സാന്നിധ്യമായിരുന്നു.
തൃപ്പൂണിത്തുറ കോവിലകത്തെ അമ്മു തമ്പുരാട്ടിയാണ് ഭാര്യ. സുലേഖ തമ്പുരാന്, സഹതന് തമ്പുരാന്, സുഹദ തമ്പുരാന്, സജീഷന്‍ തമ്പുരാന് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: