കാഞ്ഞങ്ങാട് : ഒടയംചാലില്‍ ഇ.പി. ഇ.കെ.സുന്നി വിഭാഗക്കാര്‍ ഏറ്റുമുട്ടി. പരിക്കേറ്റ് ഇരു വിഭാഗത്തിലുംപെട്ട ആറുപേരെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇ.പി. വിഭാഗത്തില്‍പ്പെട്ട ഒടയംചാലിലെ മുഹമ്മദിണ്റ്റെ മകന് സമീര്‍ (33), ഹമീദിണ്റ്റെ മകന് എന്‍. ആഷിഖ് (21), ഉമ്മറിണ്റ്റെ മകന് മുഹമ്മദ് കുഞ്ഞി (19) എന്നിവരെ ജില്ലാ ആശുപത്രിയിലും ഇ.കെ. വിഭാഗത്തില്‍പ്പെട്ട ഒടയംചാലിലെ ഷംഷീദ്, നൗഷീദ്, അനസ്, എന്നിവരെ പൂടംകല്ല് പി.എച്ച്.സിയിലും പ്രവേശിപ്പിച്ചു.നബിദിന ആഘോഷത്തോടനുബന്ധിച്ച് തോരണം കെട്ടി അലങ്കരിക്കുന്നതിനിടയില്‍ ഇ.പി. വിഭാഗത്തില്‍പ്പെട്ട മുഹമ്മദ് കുഞ്ഞിയെ രാഷ്ട്രീ യം പറഞ്ഞ് നൗഷാദിണ്റ്റെ നേതൃത്വത്തിലുള്ള സംഘം കളിയാക്കിയിരുന്നുവത്രെ. ഇതി നെ തുടര്‍ന്ന് ഇരുവിഭാഗത്തിലുംപെട്ടവര്‍ തമ്മില്‍ വാ ക്കേറ്റം നടക്കുകയും നൗ ഷാദിണ്റ്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് കുഞ്ഞി യെ മര്‍ദ്ദിക്കുകയുമായിരുന്നു. തടസ്സം പിടിക്കാന്‍ ചെന്നപ്പോഴാണ് സമീറിനും ആഷി ഖിനും മര്‍ദ്ദനമേറ്റത്. പള്ളിയില്‍ രാഷ്ട്രീയം പാടില്ലെ ന്നും എല്ലാ വിഭാഗവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നബിദിനവും രാഷ്ട്രീയവ ല്‍ക്കരിക്കാന്‍ പാടില്ലെന്നുമാണ് എ.പി. വിഭാഗത്തി ല്‍പ്പെട്ട സുന്നി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: