തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായി സുരേഷ് ശ്രീധരന് ചുമതലയേറ്റു. എറണാകുളത്ത് വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവൃത്തിച്ചുവരികയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന സേനാ വിഭാഗങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും വാര്‍ത്തകള്‍ പൊതുജനങ്ങളെ അറിയിക്കാനുള്ള ഔദ്യോഗിക അധികാരം പ്രതിരോധ വക്താവിനാണ്. സുരേഷ് ശ്രീധരന് 30 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കൊച്ചി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ന്യൂഡല്‍ഹി ഡി.എ.വി.പി, കൊച്ചി ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസ്, ചെന്നൈ ദൂരദര്ശന് കേന്ദ്രം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം വൈറ്റില സ്വദേശിയാണ് സുരേഷ് ശ്രീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: