കൊട്ടാരക്കര: മോഹന്‍ ലാല്‍ അഭിനയിച്ച പുതിയ സിനിമ ദൃശ്യം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് ഫെയ്സ് ബുക്കില്‍ സ്വന്തമായി മൂന്നു സൈറ്റുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റിലായി. കൊട്ടാരക്കര സ്വദേശിയായ പ്ലസ് ടു വിദ്യര്‍ത്ഥിയെയാണ് ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തത്
ഫെയ്സ് ബുക്കില്‍ ”Harry Ktr”, ”ദൃശ്യം ഫുള്‍ മൂവീ”, “കേരളാ ട്യൂബ്” എന്നീ പേജുകള്‍ ഓപ്പണ്‍ ചെയ്തു ദൃശ്യം സിനിമയുടെ ഫുള്‍ വീഡിയോ കഴിഞ്ഞ ജനുവരി നാലു മുതല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.തുടര്‍ന്ന് നിര്‍മ്മാതക്കളായ ആശീര്‍വാദ് സിനിമാസ് സംസ്ഥാന പോലീസ് മേധാവിക്കും ആന്റിപൈറസി സെല്ലിനും പരാതി നല്കി.
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സണ്‍ എം പോള്‍, ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് അക്ബര്‍ എന്നിവരുടെ നിര്‍ദ്ദേശം പ്രകാരം ഹൈടെക് സെല്ലിന്റേയും കൊട്ടാരക്കര പോലാസിന്റേയും സഹകരണത്തേടെ ആന്റിപൈറസി സെല്‍ നടത്തിയ റെയ്ഡിലാണ് പ്ലസ് ടു വിദ്യര്‍ത്ഥി പിടിയിലായത്. പ്രസ്തുത വിദ്യാര്‍ത്ഥി ഉണ്ടാക്കിയ ”Kerala Tube” -ല്‍ മാത്രം പതിനായിരത്തോളം പേര് ദൃശ്യം സിനിമ കണ്ടിരുന്നു. ആയിരത്തോളം മെമ്പര്‍മാരും അതില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കംപ്യൂട്ടര്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്, നാല് പെന്‍ഡ്രൈവുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥിക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, പകര്‍പ്പവകാശ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ആന്റിപൈറസി സെല്‍ ഡി.വൈ.എസ്.പി. റഫീക്ക്, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ പൃഥിരാജ്, എസ്.ഐ. മാരായ റ്റി.വി ഷിബു, ബാബു, സിപിഒ ഷാന്‍, ഹൈടെക് സെല്‍ സിപിഒ ദിനേശ്, കൊട്ടാരക്കര പോലീസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിയെ ജാമ്യത്തില്‍ വിട്ടു. സൈറ്റുകളിലെ അഡ്മിന് മെമ്പര്‍മാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: