കാസര്‍കോട്: അടക്ക നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ താക്കീതായി മാറി. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെ നടന്ന ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കാസര്‍കോട് നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സുകളും സര്‍വ്വീസ് നടത്തിയില്ല. ഓട്ടോ, ടാക്സികളും നിരത്തിലിറങ്ങാതെ ഹര്‍ത്താലിനോട് പൂര്‍ണമായും സഹകരിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നിരക്ക് കുറവായിരുന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂറ്‍, നീലേശ്വരം, ബദിയഡുക്ക, ബോവിക്കാനം, മുള്ളേരിയ തുടങ്ങിയ ടൗണുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മലയോര പ്രദേശങ്ങളും ബിജെപിയുടെ പ്രക്ഷോഭത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. വെള്ളരിക്കുണ്ടില്‍ നടക്കുന്ന മലയോര കാര്‍ഷികമേളയില്‍ പങ്കെടുക്കുന്നവരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു. ഉച്ചയ്ക്ക് ൧൨ മണിക്ക് ശേഷം ജില്ല സാധാരണ നിലയിലായി. പെരിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചില്ല. കാസര്‍കോട് നഗരത്തില്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് ബിജെപി പ്രകടനം നടത്തി. കറന്തക്കാടുനിന്നും ആരംഭിച്ച പ്രകടനം ബാങ്ക് റോഡ്, പഴയബസ്സ്റ്റാണ്റ്റ്, പുതിയ ബസ്സ്റ്റാണ്റ്റ് വഴി കറന്തക്കാട് തന്നെ സമാപിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി.രമേശ്, ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്, കെ.ടി.ജയറാം, ഹരീഷ് നാരംപാടി, രവീന്ദ്രന് കറന്തക്കാട്, പി.ആര്.സുനില്‍, വേണുഗോപാല്‍, രാജേഷ്, സുനില്‍ കെ.കെ.പുറം, ധനഞ്ജയന് മധൂറ്, സുധീഷ് തലക്ളായി, അനിത.ആര്.നായ്ക്, ചന്ദ്രശേഖര തുടങ്ങിയവര്‍ നേതൃത്വം നല്കി. ഹര്‍ത്താലിനോട് സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും പിന്തുണ നല്കിയ സംഘടനകള്‍ക്കും ബിജെപി നന്ദി അറിയിച്ചു. ബോവിക്കാനം ടൗണില്‍ ബിജെപി പ്രകടനം നടത്തി. ജിതേഷ് ചിപ്ളിക്കയ, വിനോദ് ബോവിക്കാനം, മണികണ്ഠന് ചിപ്ളിക്കയ എന്നിവര്‍ നേതൃത്വം നല്കി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബഹുജനപ്രക്ഷോഭം ശക്തിപ്പെടുമെന്നതിണ്റ്റെ സൂചനയാണ് ഹര്‍ത്താലില്‍ ലഭിച്ച പ്രതികരണം. ജില്ലയിലെ അരലക്ഷത്തോളം കുടുംബങ്ങളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ മൗനവും ചര്‍ച്ചയാവുകയാണ്. സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിന്വലിക്കാതിരിക്കുന്നതിനാല് പ്രക്ഷോഭം വരും നാളുകളില്‍ ശക്തിപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: