നിന്റെ രഹസ്യങ്ങളെല്ലാം എന്നോട് ചൊല്ലൂ. എന്നോടൊപ്പം അവ സുരക്ഷിതമായിരിക്കും. നിന്റെ ഉറ്റമിത്രമായി എന്നെ സ്വീകരിക്കൂ. ആകാശം നിര്മലമായിരിക്കുമ്പോഴും കാര്മേഘാവൃതമാകുമ്പോഴും ഞാന്‍ സദാ നിന്നോടൊപ്പം ഉണ്ടാകുമെന്ന് ദൃഢവിശ്വാസം പുലര്‍ത്തൂ. നിന്റെ വാക്കുകള്‍ കേവലം ശ്രവിക്കുക മാത്രമല്ല, നിന്റെ ദോഷങ്ങള്‍ പരിഹരിച്ച് നിന്നെ ഞാന്‍ സംരക്ഷിക്കാം. എന്റെയും നിന്റെയും ഇടയ്ക്ക് മറ്റാരെയും കടന്നുവരാന്‍ അനുവദിക്കരുത്. കാരണം, മറ്റേതൊരാളെയുംകാള് കൂടുതല്‍ വിശ്വസ്തത എനിക്കുണ്ട്. ഞാന്‍ നിനക്ക് തരുന്ന ബലവും സ്നേഹവും മറ്റാര്‍ക്കും തരാനാകില്ല.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: