കൊച്ചി: വിശ്വഹിന്ദു പരിഷത്ത് മാര്‍ഗ്ഗദര്‍ശക മണ്ഡലിന്റെ ആഭിമുഖ്യത്തിലെ സംസ്ഥാന സന്യാസി സമ്മേളനത്തിന് തുടക്കം.പാവക്കുളം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 3 മണിക്ക് സ്വാമി ശങ്കരാനന്ദഭാരതി, സ്വാമി വിരാജാനന്ദ തീര്‍ത്ഥ, സ്വാമി ശിവാനന്ദഗിരി എന്നീ മൂന്ന് വരിഷ്ട സന്യാസിവര്യന്മാര് ഭദ്രദീപം കൊളുത്തിയതോടെ സമ്മേളനം സമാരംഭിച്ചു. സ്വാമി പ്രശാന്താനന്ദ സരസ്വതി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രവിശ്വാസികള്‍ക്കും എതിരായുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റവും ദേശവിരുദ്ധ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് സ്വാമി ഉദ്ബോധിപ്പിച്ചു.
ഇന്ന് രാവിലെ പത്തിന് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സന്യാസിവര്യന്മാരുടെ സാന്നിധ്യത്തില്‍ ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ത്ഥ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: