ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു. നേത്രകോണ ജില്ലയിലെ ഭദ്രകാളി ക്ഷേത്രമാണ് അക്രമികള്‍ തകര്‍ത്തത്. തകര്‍ത്ത ക്ഷേത്രം പിന്നീട് തീയിട്ട് നശിപ്പിച്ചു. ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പിനിടെ തുടക്കമിട്ട അക്രമ സംഭവങ്ങളിലാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
45 മിനിറ്റോളം നീണ്ടുനിന്ന തീ പ്രദേശവാസികളാണ് അണച്ചത്. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഉറപ്പുതന്നതിന് തൊട്ടടുത്ത ദിവസമാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിനെതിയുണ്ടായ ആക്രമണത്തില്‍ അവരുടെ വീടുകളും സ്ഥാപനങ്ങളും നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബോഗ്ര ജില്ലയില്‍ നിന്ന് ജമാഅത്ത് ഇസ്ലാമി നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: