ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പാസാക്കിയ ലോക്പാല്‍,ലോകായുക്ത ബില്ലുകള്‍ക്ക് രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകാരം നല്‍കി. ഇതോടെ 2014ലെ സര്‍ക്കാര്‍ ഗസറ്റില്‍ ജനുവരി ഒന്നിന് നിയമാക്കിക്കൊണ്ട് വിജ്ഞാപനമായി.
അഞ്ചു ദശാബ്ദത്തിനിടയിലെ പരാജയപ്പെട്ട നിരവധി ശ്രമങ്ങള്‍ക്കു ശേഷം ഡിസംബര്‍ 18നാണ് ലോക്പാല്‍ ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. രാജ്യസഭയ്‌ക്കു പിന്നാലെ ലോക്സഭയും ലോക്പാലിനു അനുമതി നല്‍കിയതോടെ അതിശക്തമായ അഴിമതി വിരുദ്ധ നിയമമാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്.
അഴിമതിക്കെതിരായ സ്വതന്ത്ര ഏജന്‍സിയായ ലോക്പാലില്‍ എട്ടംഗങ്ങളാണുള്ളത്. പ്രധാനമന്ത്രിയുള്‍പ്പെടെ ലോക്പാലിന്റെ അധികാര പരിധിക്കു കീഴില്‍ വരും. പൊതു സേവകര്‍, സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, നിശ്ചിത തുകയില്‍ കൂടുതല്‍ വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയും ലോക്പാലിനു കീഴിലാണ്. പൊതു പ്രവര്‍ത്തകനെതിരായ പരാതി ലഭിച്ചാല്‍ ലോക്പാല്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സിബിഐക്കോ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്കോ കേസ് കൈമാറും തുടങ്ങിയ വ്യവസ്ഥകളാണ് ലോക്പാല്‍ നിയമത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: