ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇന്നലെ ദശാബ്ദത്തിലെ ഏറ്റവും കൊടും തണുപ്പനുഭവപ്പെട്ടു. താപനില 2.4 ഡിഗ്രിയിലേക്ക് താഴ്‌ന്നതോടെ തണുത്തു വിറയ്‌ക്കുകയാണ് രാജ്യതലസ്ഥാനം. ചെറിയ മഴ കൂടി പെയ്തതോടെ വരും ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം ഏറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
മൂടല്‍മഞ്ഞും തണുത്തകാറ്റും തണുപ്പിന്റെ കാഠിന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടിയ താപനില 19 ഡിഗ്രിയാണ് ഇന്നലെ അനുഭവപ്പെട്ടത്. മൂന്ന് ഡിഗ്രിക്കും 18 ഡിഗ്രിക്കും ഇടയിലായിരിക്കും കുറച്ചു ദിവസങ്ങള്‍ താപനിലയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: