ഉപ്പല്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ കേരളം ഹൈദരാബാദിനെ ആദ്യ ഇന്നിങ്ങ്സില്‍ 201 റണ്‍സിന് എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ സന്ദീപ് വാര്യരാണ് കേരളത്തെ തുണച്ചത്. പ്രശാന്ത് പരമേശ്വരനും സി.പി. ഷാഹിദും രണ്ടു പേരെ വീതം പുറത്താക്കി.
ആശിഷ് റെഡ്ഡി (55), ഹബീബ് അഹമ്മദ് (39) എന്നിവര്‍ ഹൈദരാബാദിന്റെ പ്രധാന സ്കോര്‍മാര്‍. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം 45/3 എന്ന നിലയില്‍. റോബര്‍ട്ട് ഫെര്‍ണാണ്ടസും (14) ക്യാപ്റ്റന്‍ സച്ചിന് ബേബിയും (7) ക്രീസിലുണ്ട്. ഓപ്പണര്‍മാരായ നിഖിലേഷ് സുരേന്ദ്രനും വി.എ. ജഗദീഷും റണ്സണ്നുമെടുക്കാതെ മടങ്ങി. രോഹന് പ്രേമും (19) പരാജയപ്പെട്ടു.
ഹൈദരാബാദിനുവേണ്ടി അന്‍വര്‍ അഹമ്മദ് രണ്ടു വിക്കറ്റ് പിഴുതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: