ന്യൂയോര്‍ക്ക്: യുഎസിലെ തൊഴില്‍ രഹിതര്‍ക്കു നല്‍കിയിരുന്ന തൊഴിലില്ലായ്മാ വേതനം നിര്‍ത്താനൊരുങ്ങുന്നു. രാജ്യത്തെ പത്ത് ലക്ഷത്തിലധികം തൊഴില്‍ രഹിതര്‍ക്ക് 1166 ഡോളര്‍ വീതമാണ് സാമ്പത്തിക സഹായം നല്‍കിയിരുന്നത്.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷാണ് 2008ല്‍ ഈ പദ്ധതി ഏര്‍പ്പെടുത്തിയത്.
ഈ പദ്ധതിക്കായി ചെലവഴിക്കുന്ന 2500 ലക്ഷം ഡോളര്‍ കൂടുതലാണെന്ന് ആരോപിച്ചാണ് പദ്ധതി നീട്ടുന്നതിനെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: