ദുബൈ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ യങ് സ്റ്റാര്‍ വിരാട് കോഹ്ലി (859 പോയിന്റ്) രണ്ടാം സ്ഥാനം നിലനിര്‍ത്തി.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് (872) ഒന്നാമന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ആറാമതും ഓപ്പണര്‍ ശിഖര്‍ ധവാന് പത്താമതും തുടര്‍ന്നു.
പന്തേറുകാരില്‍ പാക്കിസ്ഥാന്റെ സയീദ് അജ്മലിന്റെ ഒന്നാം റാങ്കിന് ഇളക്കം തട്ടിയില്ല. രവീന്ദ്ര ജഡേജ (6), ആര്.അശ്വിന് (17) എന്നിവര്‍ ആദ്യ ഇരുപതിലെ ഇന്ത്യക്കാര്‍.
ടീം റാങ്കിങ്ങില്‍ 120 പോയിന്റുകളുമായി ഇന്ത്യ പ്രഥമ സ്ഥാനത്ത് നിലകൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: