ബെയ്ജിങ്: ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ ജനസംഖ്യയില്‍ മുമ്പത്തിയിലുള്ള ചൈന മാറ്റുന്നു. ഒറ്റക്കുട്ടികള്‍ക്ക് രണ്ടു കുട്ടിയാകാമെന്നാണു പുതിയ നയം. ഒറ്റക്കുട്ടിയെന്ന സന്താന നിയന്ത്രണ നയത്തിന് ഇളവ് വരുത്തുന്ന പ്രമേയം ചൈനീസ് നിയമനിര്‍മാണ സമിതി പാസാക്കി. ദമ്പതികളില്‍ ഒരാള്‍ ഒറ്റക്കുട്ടിയാണെങ്കില്‍ അവര്‍ക്ക് രണ്ട് കുട്ടികള്‍ വരെയാകാമെന്ന് നിയന്ത്രണ നിയമം പുതുക്കി.
ജനസംഖ്യ വര്‍ദ്ധിക്കുന്നത് തടയാന്‍ 1970ലാണ് ഒറ്റക്കുട്ടി നിയമം ചൈന പ്രാബല്യത്തില്‍ കൊണ്ടു വന്നത്. ആറ് ദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് പുതിയ പ്രമേയം പാസാക്കിയത്. ഒറ്റ കുട്ടി നയം ചൈനയുടെ ജനസംഖ്യ പിടിച്ചുനിര്‍ത്താന്‍ ഏറെ സഹായിച്ചെങ്കിലും അതിന് അനുവര്‍ത്തിച്ച നിയന്ത്രണങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കനത്ത പിഴയാണ് രണ്ടാമത്തെ കുട്ടിക്കുവേണ്ടി അടയ്ക്കേണ്ടിയിരുന്നത്. ഈ നയത്തില്‍ നിന്ന് ഗ്രാമങ്ങളിലെ ചില വിഭാഗങ്ങളേയും ഗോത്ര വിഭാഗങ്ങളേയും ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: