കെയ്റോ: ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാരെ തുരത്താനുള്ള പോലീസ് നടപടിയില്‍ നാല് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ കെയ്റോയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടക്കാല സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. മുര്‍സി അനുകൂല മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ബ്രദര്‍ഹുഡിനെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഈജിപ്തില്‍ 80 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുസ്ലിം ബ്രദര്‍ഹുഡിനെ സൈനിക പിന്തുണയുള്ള ഇടക്കാല ഭരണകൂടം കഴിഞ്ഞ ദിവസമാണ് ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഈ മാസം 24ന് നടന്ന മന്‍സൂറ പോലീസ് സ്റ്റേഷന് ആക്രമണത്തിനു പിന്നില്‍ മുസ്ലിം ബ്രദര്‍ഹുഡ് ആണെന്നാരോപിച്ചായിരുന്നു നടപടി. ആക്രമണത്തില്‍ 16 പേര് മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: